മിന്നാമിനുങ്ങ്

 

ഇരുട്ടിലേ വെളിച്ചമായി വന്ന മിന്നാമിനുങ്ങിനെ പ്രണയിച്ച കുട്ടിയെ അറിയുമോ?



അവളുടെ ചുറ്റും പാറി പറന്നു വെളിച്ചമായി നിന്ന്, അവളുടെ ഉള്ളം കയ്യിൽ ഒളിച്ച് കളിച്ച് ... അങ്ങനെയങ്ങനെയങ്ങനെ...


നിമിഷങ്ങൾ അവൾക്ക് അപ്പോൾ യുഗങ്ങൾ ആയി മാറിയിരുന്നു...

പക്ഷേ മിന്നാമിനുങ്ങ് കൂട്ടം തേടി പാറി പോയപ്പോഴാണ് ...

അവളുടെ കൂട്ട് അവളുടെ നിഴൽ മാത്രം എന്ന് തിരിച്ചറിഞ്ഞത്...


പിന്നീട് അവൾ ഇരുട്ടിൽ കൂട്ടായ നിഴലിനെ പ്രണയിച്ച് മണ്ണോട് അണഞ്ഞതും ഒരു കഥ.


     - Dr. Ammu Gopinath

Comments

Post a Comment

Popular Posts